അവസരം നല്‍കിയതിന് ദിലീപിന് നന്ദി പറഞ്ഞ് റിമി ടോമി
മീശമാധവൻ സിനിമ ഇറങ്ങി 16 വർഷം പിന്നിടുമ്പോൾ അതിന്റെ അണിയറ പ്രവർത്തകരോട് നന്ദി പറയുകയാണ് ഗായിക റിമി ടോമി. സ്വന്തം ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് മീശമാധവന്‍. കരിയറിൽ വഴിത്തിരിവായതും ഈ സിനിമ തന്നെയാണെന്നും റിമി സോഷ്യൽ മീഡിയയിൽ കുറിച്ചു
റിമി ടോമിയുടെ വാക്കുകള്‍
മീശമാധവൻ എന്ന ചിത്രം എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കിൽ എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആയ ചിത്രം ആണ് .ഒരു സിനിമയിൽ പാടുക എന്നൊന്നും ഞാൻ ചിന്തിച്ചിട്ടു പോലും ഇല്ല. 16 വർഷം മുൻപ്
ഇങ്ങനെ ഒരു അവസരം എനിക്ക് ഒരുക്കി തന്ന എന്റെ ഗുരുതുല്യരായ നാദിർഷക്ക, ലാൽ ജോസ് സർ, വിദ്യാജി ദിലീപേട്ടൻ എല്ലാവർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.