ശിവസേനയും ബിജെപിയും വഴിപിരിയുന്നു

ശിവസേന – ബിജെപി സഖ്യം വഴിപിരിയലിന്റെ വക്കിൽ. മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ അമിത് ഷാ നിർദ്ദേശം നൽകിയതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ രംഗത്തെത്തി. രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാതെ പശുവിനെ സംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്  എന്ന് ശിവസേന അധ്യക്ഷൻ കുറ്റപ്പെടുത്തി. ശിവസേന മുഖപത്രമായ സാമ്നയിലാണ് ഉദ്ധവിന്റെ വിമർശനം.

കഴിഞ്ഞ നാലു വർഷങ്ങളായി രാജ്യത്തിന് ഭൂഷണമല്ലാത്ത ഹിന്ദുത്വ വാദമാണ് ഉയരുന്നത്. ഭക്ഷണത്തിന്റെ പേരിലെ ജനങ്ങൾ ആക്രമിക്കപ്പെടുന്നു തുടങ്ങിയ വിമർശനങ്ങളാണ് കേന്ദ്രസർക്കാരിനെതിരെ ശിവസേന അധ്യക്ഷൻ ഉന്നയിക്കുന്നത്. സാ‍ങ്കേതികമായി സഖ്യത്തിലാണെങ്കിലും ബിജെപിയെ കടന്നാക്രമിക്കുന്ന രീതിയാണ് ശിവസേന പിൻതുടരുന്നത്.

കഴിഞ്ഞ ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ പാൽഘറിൽ ബിജെപിക്കതിരെ മത്സരിച്ച ശിവസേന. ഒടുവിൽ മോദിസ‍ർക്കാ‍ർ നേരിട്ട അവിശ്വാസ പ്രമേയത്തിലും സഭയിൽ പങ്കെടുക്കാതെ വിട്ടു നിന്നു. പിന്നാലെ പാർട്ടി മുഖപത്രത്തിൽ രാഹുൽ ഗാന്ധിയെ പ്രശംസിച്ചിതും ബന്ധം വഷളാക്കി. ഇതോടെ ശിവസേനയെ പരസ്യമായി കടന്നാക്രമിക്കാതെ മഹാരാഷ്ര്ടയിൽ തങ്ങളുടെ സ്വന്തം നിലയിൽ തന്നെ മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം.

മഹാരാഷ്ട്രയിൽ എൻഡിഎയിൽ ആരാണ് വലിയ കക്ഷിയെന്ന തർക്കമാണ് ബിജെപി ശിവസേന ബന്ധത്തിന് ഉലച്ചിൽ സംഭവിക്കാൻ കാരണം. സഖ്യമായി മത്സരിക്കുമ്പോൾ തങ്ങൾക്ക് ലോക്സഭയിൽ 22 സീറ്റുകളും, നിയമസഭയിൽ 123 സീറ്റികളുമാണ് ശിവസേന ആവിശ്യപ്പെട്ടത്. എന്നാൽ ഇത് അമിതമാണെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.

ഇതെതുടർന്ന് വരുന്ന തെരഞ്ഞടുപ്പുകളിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഹാരാഷ്ട്രയിൽ ശിവസേനയുടെ ശക്തി ചോ‍ർന്നെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ശിവസേനയിൽ നിന്ന് നേതാക്കളെ അടർത്തിയെടുത്ത് അവർക്കെതിരെ മത്സരിപ്പിക്കുക എന്നതാണ് തന്ത്രമാകും വരും നാളുകളിൽ ബിജെപി മഹാരാഷ്ട്രയിൽ പറ്റയുക.

error: Content is protected !!