റഫാൽ ഇടപാട്; കേന്ദ്ര സർക്കാരിനുമെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ്
റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ്. കരാർ ഇനത്തിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനു 30,000 കോടി രൂപയുടെ കരാറാണു ലഭിച്ചതെന്നു കോൺഗ്രസ് ആരോപിച്ചു. പ്രതിരോധ മേഖലയിൽ സ്വകാര്യ കമ്പനിക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന കരാറാണിത്.
റഫാല്‍ പോര്‍ വിമാന ഇടപാടില്‍ ഓരോ വിമാനത്തിലും 59 കോടി രൂപ ലാഭിച്ചതിന്‍റെ രേഖകള്‍ മോദി സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് റഫാല്‍ വിമാനങ്ങള്‍ക്കായി നടത്തിയ വിലപേശലിലേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് വിമാനം സ്വന്തമാക്കിയതെന്നാണ് പ്രതിരോധ മന്ത്രാലയവും വ്യോമസേനയും വ്യക്തമാക്കിയത്.
വിമാനത്തില്‍ ഇപയോഗിക്കുന്ന ആയുധങ്ങള്‍, പരിപാലനം, അറ്റകുറ്റപ്പണികള്‍, സ്റ്റിമുലേറ്ററുകള്‍ എന്നിവയെല്ലാം കണക്കാക്കിയാല്‍ ഒരു വിമാനത്തിന്‍റെ ചിലവ് 1646 കോടി രൂപയാണ്. അതേസമയം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 1705 കോടി രൂപയാണ് ചിലവാക്കിയതെന്നായിരുന്നു കണക്കുകള്‍ വ്യക്തമാക്കിയത്.