പെട്രാളിയം ഡിപ്പോ മലിനീകരണ സാധ്യതയില്ലാത്തത്; പയ്യന്നൂരില്‍ പദ്ധതിപ്രദേശത്ത് വന്‍കിട ആശുപത്രിക്ക് ശുപാര്‍ശ
പയ്യന്നൂര്‍ കങ്കാളിയിലെ നിര്‍ദി ഷ്ട പെട്രാളിയം ഡിപ്പോയുടെ പടിഞ്ഞാറ് ഭാഗത്ത്10 ഏക്കര്‍ ഭൂമികൂടി ഏറ്റെടു ക്കാനും ഇവിടെ പൊതുമേഖലാ എ ണ്ണ കമ്പനികളായഎച്ച്പിസിഎല്‍, ബിപിസിഎല്‍ എ ന്നിവയുടെ പൊതുനന്‍മ ഫ് ഉപയോഗിച്ച് പ്രദേശത്തെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന വിപു ലമായ ആശുപത്രി നിര്‍മിക്കാനും നിര്‍ദേശം. കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹ മ്മദലിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും യോഗത്തിലാണ്ഈ നിര്‍ദേശം ഉയര്‍ന്നു വന്നത്. ചുരുങ്ങിയത് 25 കോടിരൂപമുതല്‍മുട ക്ക് വരുന്ന ആശുപത്രി സംവിധാനമാണ് ആലോച നയില്‍. ഇക്കാര്യത്തില്‍ മാനേജ്‌മെന്റുമായിആലോചിച്ച് അനുകൂലമായ നടപടി കള്‍ കൈക്കൊള്ളാമെ ന്ന് കമ്പനി അധികൃ തര്‍അറിയിച്ചു.
ഡിപ്പോയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുവിധ മ ലിനീകരണവും ഉണ്ടാകില്ലെന്ന് ബന്ധപ്പെട്ട വര്‍ ഉറപ്പ് നല്‍കി. പദ്ധതി പ്രദേശത്ത് സംസ്‌ക്കര ണം പോലുള്ള പ്രവര്‍ത്തനങ്ങളൊന്നും ഉാകില്ല. ട്രെയിന്‍ വാഗണുകളില്‍ എത്തുന്ന ഇന്ധനം ഡിപ്പോയിലെകോണ്‍ക്രീറ്റ് കവച മുളള്ള വലിയ ടാങ്കുകളിലാക്കി സൂക്ഷിക്കുകയും അവയില്‍
നിന്ന് ട്ര ക്കുകളിലേക്ക് മാറ്റി നിറ ച്ച് വി തര ണ ത്തിന് സ ജ്ജ മാക്കുകയുമാണ് ചെയ്യുക.ഈ പ്രക്രിയയില്‍ മ ലി നീകരണത്തിന് ഒരുവി ധ സാധ്യതയുമില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് പോലുള്ള സംവിധാനം ഒരുക്കാന്‍ സന്നദ്ധമാണെന്നും എച്ച്പിസിഎല്‍ ചെ ന്നൈ ജനറല്‍ മാനേജര്‍ കെ ലോകനാഥന്‍ അറിയിച്ചു.
ഇക്കാര്യം നേരില്‍ ബോധ്യപ്പെടുന്നതിന് എ റണാകുളം ഇരുമ്പനത്ത് ്രപവര്‍ത്തിക്കുന്നഎ ച്ചപിസിഎല്‍ ഡിപ്പോ സ ന്ദര്‍ശിക്കുന്നതി ന് പയ്യന്നൂര്‍ മേ ഖലയിലെ ജനപ്ര തിനിധികള്‍ക്കും രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കും കമ്പനിഅവസര മൊരുക്കും. 24 വര്‍ഷമായിഅവിടെ പെട്രാളിയം ഡിപ്പോ പ്രവര്‍ത്തിക്കുന്നു്. കാസര്‍കോട്,കണ്ണൂര്‍, കോഴിക്കോട്, വയനാട്, മ ലപ്പുറം ജില്ല കളിലേക്ക് വിതരണം ചെയ്യുന്നതിനാണ്പയ്യന്നൂരില്‍പൊതുമേഖലാ സ്ഥപനങ്ങളായ എ ച്ച്പിസിഎല്ലും ബിപിസില്ലും സംയുക്തമായി പെ
ട്രോളിയം ഡിപ്പോ ആരംഭിക്കുന്നത്.
ഡിപ്പോയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമ ായി ഭൂഗര്‍ഭ ജലം ഉപ യോഗിക്കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പുഴയില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ്ഉദ്ദേശിക്കുന്നത്. കല്‍ക്കാടില്‍ നിന്ന്30 മീറ്റര്‍ ദൂര പരിധി പാലിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ പദ്ധതി പ്രദേശവും കല്‍ക്കാടുമായി
300 മീറ്റര്‍ ദൂര മു്. അതിനാല്‍ പരി സ്ഥിതി സംബ ന്ധിച്ച ആശങ്കകള്‍ക്ക് അടി സ്ഥാനമില്ലെന്നും കമ്പനി വ്യക്തമാക്കി.
യോഗത്തില്‍ കെ.കെ. രാഗേഷ് എം.പി, സി. കൃഷ്ണന്‍ എം.എല്‍.എ, പയ്യന്നൂര്‍ നഗര സ ഭ ചെ യര്‍മാന്‍ ശശി വട്ട ക്കൊവ്വല്‍, വാര്‍ഡ് കൗണ്‍സിലര്‍ എം. പ്രദീപന്‍, എച്ച്.പി.സി.എല്‍ ചെന്നൈ ജനറല്‍ മാനേജര്‍ കെ. ലോകനാഥന്‍, സി.പി.എംകണ്ണൂര്‍ ജില്ലാ സെക്രട്ട റി പി. ജയരാജന്‍, കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ട റി രഞ്ജിത്ത് നാറാത്ത്, കോണ്‍ഗ്രസ് എ സ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ്, ടി.ഐമധുസൂദനന്‍, കെ.വി. മോഹനന്‍, കെ.പി. മധു (സി.പി.എം),വി.കെ.പി ഇസ്മായില്‍ (മുസ്‌ലിം ലീഗ്), സി.കെ. രമേ ശന്‍ മാസ്റ്റര്‍ (ബി.ജെ.പി), എം.പ്രഭാകരന്‍ (എന്‍.സി.പി), സി.വി. ഗോപിനാഥ് (സി.എം.പി), കെ.വി. കൃഷ്ണന്‍,ജോണ്‍സണ്‍ പി. തോമസ് (ആര്‍.എ സ്.പി), വി.കെ. ഗിരിജന്‍ (ലോക് താന്ത്രിക് ജന
താദള്‍), എന്‍.കെ. ഭാസ്‌കരന്‍ (ജനതാ ദള്‍ എ സ്), ഡെ പ്യൂട്ടി കലക്ടര്‍ കെ.കെ.അനില്‍കു മാര്‍, പയ്യന്നൂര്‍ തഹില്‍ദാര്‍ കെ. രാജന്‍, സ്‌പെഷല്‍ തഹസില്‍ദാര്‍ വി.പി.രാജന്‍, പയ്യന്നൂര്‍ നഗരസ ഭാ സെ ക്രട്ടറി കെ.ആര്‍. അജി, പയ്യന്നൂര്‍ വില്ലേ ജ് ഓഫീസര്‍പി.ഐ രാജേഷ്, കൃഷി ഓഫീ സര്‍ കെ. സുനീഷ് തു ടങ്ങിയവര്‍ പങ്കെടുത്തു.