പഴയങ്ങാടി ബസ് സ്റ്റാൻഡ് നവീകരണം പാതിവഴിൽ
കണ്ണൂര്‍: വികസനം കടലാസുകളിലൊതുങ്ങുന്നുവെന്ന പരാതി പഴയങ്ങാടി ബസ്സ്റ്റാന്‍റിന്‍റെ കാര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ ശരി വെക്കുകയാണ്. കാലപഴക്കം കൊണ്ട് തകർന്നടിഞ്ഞ് താറുമാറായ ഏഴോം പഞ്ചായത്തിന്റെ അധീനതയിലുള്ള പഴയങ്ങാടി ബസ് സ്റ്റാൻഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കാനാണ് പദ്ധതി.എന്നാൽ ഇതിനായി രണ്ട് മാസം മുൻപാണ് ബസ് സ്റ്റാൻഡ് അടച്ചിട്ടത്.ഇതിനിടയിൽ നിർമ്മാണ പ്രവർത്തി തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചിട്ട് ഒരു മാസമായി. കരാറുകാരനും എഞ്ചിനിയർമാരും തമ്മിലുള്ള പടലപിണക്കമാണ് പ്രവർത്തി പാതിവഴിയിൽ നിലക്കാൻ കാരണമായത്.
നിർമ്മാണത്തിനിറക്കിയ സാമഗ്രഹികളുടെ ഗുണനിലവാരമില്ലായ്മയുടെ പേരിലാണ് ബന്ധപെട്ട ഉദ്യോഗസ്ഥർ നിർമ്മാണ പ്രവർത്തി നിർത്തിവെക്കാൻ അറിയാൻ കഴിഞ്ഞത് 1.35 കോടി ‘എം എൽ എ ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്. എന്നാൽ കരാർ തുകക്ക് പുറമെ അമ്പത് ലക്ഷം രൂപ കൂടി അനുവദിച്ചാൽ മാത്രമെ നിർമ്മാണ പ്രവർത്തിപൂർത്തികരിക്കാൻ കഴിയു എന്ന നിലപാടിലാണ് കരാറുകാരൻ .നവികരണത്തിനായി സ്റ്റാൻഡ് അടച്ചതോടെ പല വ്യാപാരികളും സ്ഥാപനം പൂട്ടി മറ്റ് ജോലികൾക്കായി പോയി. ചിലർ നാട് വിട്ടതായും അറിയുന്നു. എം എൽ എ ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തി പാടെ നിലച്ചിട്ടും് ടി.വി.രാജേഷ് ഇടപെടാത്തതിൽ പ്രതിഷേധം വ്യാപകമായി ഉയർന്നിട്ടുണ്ട്. ബസ്സ്റ്റാൻഡ് നവീകരണ പ്രവർത്തി വൈകുന്നതു കൊണ്ട് പഴയങ്ങാടിയിലെ ഗതാഗത കുരുക്കും ദിനംപ്രതി രൂക്ഷമാവുകയാണ്.