ഇടുക്കി അണക്കെട്ട് ഒറ്റയടിക്ക് തുറക്കില്ലെന്ന് മന്ത്രി എംഎം മണി

ഒറ്റയടിക്ക് ഇടുക്കി  അണക്കെട്ട് തുറക്കുകയില്ലെന്നും  ഘട്ടം ഘട്ടമായി ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകാത്ത വിധത്തിലാണ് വെള്ളം തുറന്നുവിടുകയെന്നും വൈദ്യുതി മന്ത്രി എംഎം മണി. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.  2397 -2398 അടിയില്‍ ജല നിരപ്പെത്തുന്ന ഘട്ടത്തില്‍ ഷട്ടറുകള്‍ തുറക്കും.

2396 അടിയിലെത്തുമ്പോള്‍ അടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. എല്ലാ വിധത്തിലുമുള്ള ക്യാമ്പയിനും നടത്തിയിട്ടുണ്ട്. ദ്രുതകര്‍മ്മ സേനയും രംഗത്തുണ്ട്. ഒറ്റയടിക്ക് ഷട്ടറുകള്‍ തുറന്നാല്‍ വലിയ ദുരന്തമാണുണ്ടാവുക. എറണാകുളം ആലുവ നെടുമ്പാശേരി എന്നിവിടങ്ങളിലൊക്കെ വെള്ളം കയറും. ഓരോ ഘട്ടത്തിലും മുന്നറിയിപ്പ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.34 അടിയായി ഉയര്‍ന്നു. 2399 അടിയായി ജലനിരപ്പ് ഉയര്‍ന്നാല്‍ അവസാന ജാഗ്രത നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. അതേ സമയം, പിന്നിടുന്ന 24 മണിക്കൂറില്‍ വൃഷ്ടിപ്രദേശത്ത് മഴയുടെയും നീരൊഴുക്കിന്റെയും തോത് കണക്കാക്കി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

error: Content is protected !!