പുതിയ പ്ലാനുമായി ഐഡിയ

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 75 രൂപയുടെ പുതിയ പ്ലാനുമായി ഐഡിയ. ഈ പ്ലാനിൽ 300 മിനിറ്റ് വോയ്‌സ് കോളിങ്, 1 ജിബി ഡാറ്റ 2ജി/3ജി/4ജി, 100 എസ്‌എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയോട് കൂടി ലഭിക്കും. നിലവിൽ കേരള, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ 4ജി സേവനങ്ങളിൽ മാത്രമേ ഈ ഓഫർ ലഭ്യമാകുകയൊള്ളു.

സമാന രീതിയിൽ വോഡഫോണും ജിയോയും നേരത്തെ ഓഫറുകൾ അവതരിപ്പിച്ചിരുന്നു. ജിയോ 98 രൂപയുടെ പ്ലാനില്‍ 2 ജിബി ഡാറ്റയും 300 എസ്‌എംഎസും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കിയിരുന്നു. വോഡഫോൺ 47 രൂപയ്ക്ക് 125 മിനിറ്റ് ലോക്കൽ എസ്റ്റിഡി വോയ്‌സ് കോളുകളും 50 ലോക്കൽ/ നാഷണൽ എസ്‌എംഎസും 500 എംബി ഡാറ്റയും 28 ദിവസത്തേക്ക് നൽകുന്നു.

error: Content is protected !!