രാജ്യവ്യാപകമായി നാളെ ഒ.പി ബഹിഷ്കരണം
നാളെ രാജ്യവ്യാപകമായി ഓപി ബഹിഷ്കരണം. മെഡിക്കല്‍ കമ്മിഷൻ ബില്ലിനെതിരെയാണ് ഐഎംഎയുടെ നേതൃത്വത്തിൽ പ്രതിഷേധം. സങ്കര വൈദ്യം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകള്‍ക്ക് അധികാരം നൽകുന്നതാണ് മെഡിക്കല്‍ കമ്മിഷൻ ബിൽ എന്നാണ് ആരോപണം.കമ്മിഷനിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം കുറച്ചതും അംഗീകരിക്കില്ല. ഈ രണ്ട് കാരണങ്ങൾ ഉയർത്തിയാണ് ഐഎംഎയുടെ പ്രതിഷേധം. പ്രതിഷേധ ഭാഗമായാണ് ആദ്യഘട്ടത്തിൽ ഓപി ബഹിഷ്കരണം.
എന്നാല്‍ സമരം അത്യാഹിത വിഭാഗത്തേയും കിടത്തി ചികിൽസ വിഭാഗത്തേയും ബാധിക്കില്ല. എന്നാല്‍ കേന്ദ്രം അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ മെഡിക്കല്‍ ബന്ദ് ഉള്‍പ്പെടെ ഐഎംഎ ആലോചിക്കുന്നുണ്ട്. നേരത്തെ രാജ്യവ്യാപക മെഡിക്കല്‍ ബന്ദ് നടത്തിയാണ് ബില്‍ അവതരണം നീട്ടി വയ്പ്പിച്ചത്.