അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

ഇന്ത്യക്കാരനായ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. തെലുങ്കാന വാറങ്കല്‍ സ്വദേശിയായ ശരത് കൊപ്പു ആണ് മരിച്ചത്. കന്‍സാസ് സിറ്റിയിലെ റെസ്റ്റോറന്റില്‍വച്ച് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ടാണ് ശരത്തിന് വെടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിസൗറി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നു ഇരുപത്തിയാറുകാരനായ ശരത്ത്.

സംഭവം ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ ആരാണെന്നോ അവര്‍ക്ക് എങ്ങനെ രക്ഷപെടാന്‍ കഴിഞ്ഞുവെന്നോ വ്യക്തമല്ല. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയിലൂടെയാണ് മകന് വെടിയേറ്റതായി അറിഞ്ഞതെന്ന് ശരത്തിന്റെ പിതാവ് രാം മോഹന്‍ കോപ്പു പറഞ്ഞു. പഠനത്തിനോടൊപ്പം അവിടെയുള്ള ഹോട്ടലില്‍ ശരത് പാര്‍ട്ട് ടൈം ജോലിക്കാരനായിരുന്നുവെന്നും രാം മോഹന്‍ പറഞ്ഞു. ഹൈദരാബാദില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്ന ഈ വര്‍ഷമാണ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പോയത്.

error: Content is protected !!