മോട്ടോര്‍ വാഹന കേസ്: പിഴത്തുക അടച്ചില്ലെങ്കില്‍ നടപടി
മോ’ോര്‍ വാഹന കേസുകളില്‍ പിഴത്തുക അടക്കാനായി അറിയിപ്പ് കിട്ടിയ വാഹന ഉടമകള്‍ അക്ഷയ കേന്ദ്രങ്ങളിലോ ആര്‍.ടി. ഓഫീസിന് സമീപം പ്രവര്‍ത്തിക്കു മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ-സേവാ കേന്ദ്രങ്ങളിലോ എത്രയും പെട്ടന്ന്പിഴത്തുക മുഴുവനും അടച്ച ശേഷം കേസില്‍ തീര്‍പ്പുകല്‍പ്പിക്കുതിനായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്. അല്ലാത്ത പക്ഷം പിഴത്തുക പിരിച്ചെടുക്കുതിനുള്ള റവന്യൂ റിക്കവറി നടപടികളും വാഹന ഉടമയുടെ ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എിവ സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളും എടുക്കുമെ് ആര്‍.ടി.ഒ അറിയിച്ചു.
കണ്ണൂര്‍ ആര്‍.ടി.ഒ പരിധിയില്‍ ജില്ലയില്‍ സ്ഥാപിച്ച ക്യാമറ നിരീക്ഷണ സംവിധാന പ്രകാരം ഏകദേശം 3500 കേസുകളിനായി ഒകാല്‍ കോടിയോളം രൂപ സര്‍ക്കാരിലേക്ക് പിഴത്തുകയായി പിരിഞ്ഞുകിട്ടാനുണ്ട്. പിഴത്തുക ഈടാക്കുതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹന ഉടമകളെ നേരിട്ട് കണ്ട് പിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും വാഹന ഉടമകള്‍ക്ക് തപാല്‍ മുഖാന്തിരം വിവരം അറിയിക്കുുണ്ട്.