വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്നാമനും രക്ഷപ്പെട്ടു

വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്നാമനും രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശിയായ അലാവുദ്ദീനാണ് രക്ഷപ്പെട്ടത്. നേരത്തെ ഒരു തൊഴിലാളി ഓടി രക്ഷപ്പെട്ട് എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്.

കള്ളാടിയിലെ തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലെ തൊഴിലാളികളാണ് ആയുധധാരികളായ മാവോയിസ്റ്റുകളുടെ തടങ്കലിലായത്.  എസ്റ്റേറ്റ് അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. തോക്കുമായെത്തിയ സംഘത്തില്‍ മൂന്നുപുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളതെന്നാണ് രക്ഷപ്പെട്ടെത്തിയവർ അറിയിച്ചു. എമറാള്‍ഡ് എസ്റ്റേറ്റിലെ നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയവരെയാണ് ബന്ദികളാക്കിയത്.

error: Content is protected !!