മലയാള സിനിമയില്‍ യുവാക്കളുടെ സമാന്തര കൂട്ടായ്മ

പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ മലയാള സിനിമയില്‍ പുതിയ കല്‍വെയ്പ്. മലയാള സിനിമയിൽ പുതുതലമുറക്കാരുടെ നേതൃത്വത്തിൽ സമാന്തര കൂട്ടായ്മയ്ക്കു കളമൊരുങ്ങുന്നു. അമ്മ വിവാദത്തിൽ വിമൻ ഇൻ സിനിമ കലക്ടീവിനു സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നു ലഭിച്ച പിന്തുണയാണ് ഇതിനായുള്ള പ്രവർത്തനത്തിനു ശക്തി പകരുന്നത്. ആഷിഖ് അബുവും ഫെഫ്കയും തുടരുന്ന വാക്പോരിനെച്ചൊല്ലി ന്യൂജനറേഷൻ സംവിധായകർക്കിടയിൽ ഫെഫ്ക നേതൃത്വത്തിനെതിരെയുള്ള അമർഷം പുതിയ സംഘടനയ്ക്കു ഗുണകരമാവുമെന്ന് പിന്നിലുള്ളവർ കരുതുന്നു.

സംവിധായകൻ രാജീവ് രവി നേതൃത്വം നൽകുന്ന കലക്ടീവ് ഫേസ് വൺ, വനിതാ കൂട്ടായ്മയ്ക്കു പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയിൽ നിന്നുള്ള 100 പേർ ഒപ്പിട്ട പ്രസ്താവന പുറത്തുവിട്ടിരുന്നു. ഇതിനിടെ, ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ശ്രമിച്ച യോഗത്തിൽ പൃഥ്വിരാജും രമ്യ നമ്പീശനുമടക്കം എല്ലാവരും ഉണ്ടായിരുന്നുവെന്ന് നടനും അമ്മ സെക്രട്ടറിയുമായ സിദ്ദീഖ് പറഞ്ഞു. അന്ന് അവർ എതിർത്തില്ല.

error: Content is protected !!