മലപ്പുറം മഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത മകളെ മാതാവിൻറെ ഒത്താശയോടെ കാമുകൻ പീഡിപ്പിച്ചു. 

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ച സംഭവത്തിൽ മാതാവിനേയും കാമുകനേയും മഞ്ചേരി സി.ഐ ഷൈജുവിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കുട്ടിയുടെ മാതാവുമായി ഫോൺ വഴി പരിചയപ്പെട്ട യുവാവ് പിന്നിട് ഇവരുമായി അടുക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ രണ്ടു മാസം മുൻപ് യുവതിയുടെ ബന്ധുക്കൾ കൈയ്യോടെ പിടികൂടിയിരുന്നു. തുടർന്ന് അന്ന് രാത്രി തന്നെ ഇയാളുടെ കൂടെ പോയ യുവതിയുമായി കോഴിക്കോട് ലോഡ്‌ജിൽ താമസിച്ചു വരികയായിരുന്നു. യുവതിയുമായി ബന്ധം സ്ഥാപിച്ച യുവാവ് ഭീഷണിപ്പെടടുത്തി അവരുടെ കൂട്ടിയേയും പീഢിപ്പിക്കുകയായിരുന്നു. ഈ വിവരം കുട്ടി മാതാവിനോട് പറഞ്ഞങ്കിലും ആരോടും പറയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.

സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്ടെ ലോഡ്‌ജിൽ വച്ചാണ് ഇവരെ പിടികൂടിയത്. നിയാസിനെ ചോദ്യം ചെ യ്തതിൽ മറ്റൊരു യുവതിയേയും ഇയാൾ ഇത്ത രത്തിൽ മാസങ്ങളോളമായി മറ്റൊരു ലോഡ്‌ജിൽ താമസിപ്പിച്ചു വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്: ഭർതൃമതികളായ യുവതികളുടെ ഫോൺ നമ്പർ സങ്കടിപ്പിച്ച് അവരുമായി അടുപ്പം സ്ഥാപിച്ച് പണവും ആഭരണങ്ങളും തന്ത്രപൂർവ്വം കൈക്കലാക്കി അവരെ ഭീഷണിപ്പെടുത്തി പീഢിപ്പിക്കുന്നതാണ് ഇയാളുടെ രീതി. കൂടും ബിനികളായതിനാൽ പരാതിപ്പെടാത്തതും ഇയാൾക്ക് തുണയായി. ബന്ധപ്പെടുന്ന സ്ത്രീകളുമായി ഫോട്ടോ എടുക്കുന്ന പ്രതി പിന്നീട് ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരിൽ നിന്നും പണവും ആഭരണങ്ങളും കൈക്കലാക്കിയിരുന്നത്.

ഒരേ സമയം നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്ന ഇയാൾ പിടിക്കപ്പെട്ടതറിയാതെ നിരവധി സ്ത്രീകളാണ് ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നത്. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവതി പേർ പരാതിയുമായി എത്തിയിട്ടുണ്ട്. മണൽ മണ്ണ് മാഫിയയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതിയുടെ പേരിൽ അനധികൃത മണൽ കടത്തലിന് മഞ്ചേരി സ്റ്റേഷനിൽ കേസ് ഉണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. മഞ്ചേരി സി.ഐ ഷൈജു, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗ ങ്ങളായ പി. സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, ദിനേശ് ,സൽമ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

 

error: Content is protected !!