വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് സുപ്രീംകോടതിയിൽ
ബലാത്സംഗക്കേസിൽ ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് കോടതിയിൽ നൽകിയത്. വൈദികർക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി എബ്രഹാം വര്‍ഗ്ഗീസ്,നാലാം പ്രതി ജെയ്സ് കെ.ജോര്‍ജ്ജ് എന്നിവരാണ് പൊലീസ് പിടിയിലാകാനുള്ളത്.