വൃക്ക മാറ്റിവച്ചവര്‍ക്ക് മരുന്നുകള്‍ സൗജന്യ മായി നല്‍കുന്ന പദ്ധതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

വൃക്കരോ ഗികള്‍ക്കായി പ്രത്യേക ഫാര്‍മസി തുടങ്ങുംജില്ല യിലെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ആവശ്യ മായ മരുന്നുകള്‍ സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി. ജില്ലാ പഞ്ചായത്തിന്റെവാര്‍ഷിക പദ്ധതിയി ലുള്‍പ്പെടുത്തിയാണ് ഇത് നടപ്പി ലാക്കുക.

വൃക്കരോഗവുമായിബന്ധപ്പെട്ട മരുന്നുകള്‍ കുറഞ്ഞ നിര ക്കില്‍ ലഭ്യ മാക്കുന്നതിന് ജില്ലാ
ആശുപത്രിയോടനുബ ന്ധിച്ച് പ്രത്യേക ഫാര്‍മസി തുടങ്ങാനും ജില്ലാ പഞ്ചായത്തിന്
പദ്ധതിയു െന്ന് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള
സ്‌നേഹജ്യോതി കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി വഴിയാണ്
പദ്ധതി നടപ്പിലാക്കുക. പദ്ധതി യിലേക്ക് ലഭി ക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പിലാ ക്കുന്നതിന്റെ മുന്നോടിയായി ജില്ല യിലെ വൃക്ക മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്നു. വൃക്കമാറ്റിവച്ചവരില്‍ ചിലര്‍ അവരുടെ പ്രയാസ ങ്ങള്‍ പങ്കുവച്ചപ്പോള്‍കേട്ടുനിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. മാസത്തില്‍ കഴിക്കുന്ന ശരാശരി20,000 രൂപയുടെ മരുന്നുകളുടെ ബലത്തിലാണ് ശിഷ്ടജീവിതം മുന്നോട്ടുനീക്കു ന്നത്.
ശരീരം തള രുന്നതോടെ കാര്യമായ ജോലിയൊന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ.
ചെറിയ മറ്റ് അസുഖങ്ങള്‍ പോലും വലിയ പ്രതിസ ന്ധികളായി മാറുന്നു. ചികില്‍സാ
ചെലവിനൊപ്പം വീട്ടുകാര്യങ്ങളും മക്കളുടെ പഠ നമുള്‍പ്പെടെയുള്ള വയും വരുമ്പോള്‍
ഏതെങ്കിലും ഒന്ന് മാറ്റിവയ്‌ക്കേിവരുന്ന സ്ഥിതിയാണെന്ന് സംസാരിച്ചവര്‍ പറഞ്ഞു.

സമൂഹ ത്തില്‍ നിന്ന് ലഭിക്കുന്ന ചെറിയ കൈത്താങ്ങ് ഇവരെ ജീവിതത്തി ലേക്ക് തിരികെ കൊുവരാന്‍ സഹായകമാവുമെന്ന് പി.പി കൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.
ചെറിയ അസുഖങ്ങള്‍ക്കു പോലും ഡോക്ടറെ കാണാന്‍ കോഴിക്കോേേട്ടാ
മംഗലാപുരത്തോ പോവേ സ്ഥിതിയാണെന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍
നെഫ്രോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കണ മെന്നും അദ്ദേഹം പറഞ്ഞു. ശാരീരികാസ്വസ്ഥതകള്‍
പരിഗണിച്ചുകൊ് ചെയ്യാവുന്ന തൊഴിലുകള്‍ ഇവര്‍ക്ക് കെത്തി
നല്‍കാന്‍ കഴിയണം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാന്‍മുന്‍ഗണ നാവിഭാഗം എന്ന മാനദണ്ഡം വലിയ തടസ്സ മാണ്. വൃക്കരോഗികളോട് ചില
ആശുപത്രികളും ഫാര്‍മ സികളും കാണിക്കുന്ന നിഷേധാത്മക നിലപാട് അവസാനി
പ്പിക്കാന്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു.

പ്രേമ രാജന്‍ പുന്നാട്, സഹ ദേവന്‍കെ.പി തുട ങ്ങി യവര്‍ അനുഭ വങ്ങള്‍ പങ്കുവച്ചു.ജില്ല യില്‍ 2500ലേറെ പേര്‍ വൃക്ക മാറ്റിവച്ചവരായി ഉെന്നാണ് ലഭ്യമായ കണ
ക്ക്. എന്നാല്‍ യഥാര്‍ഥ എണ്ണം ഇതിലേറെ വരും. ഇവരുടെ കൃത്യമായ കണക്കെടു
ക്കാന്‍ നടപടി യെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പദ്ധതിയുടെ
ഗുണഫലം അര്‍ഹ രായവര്‍ക്ക് തന്നെ ലഭിക്കണ മെന്ന നിര്‍ബന്ധമുള്ളതിനാലാണ്
ഗുണഭോക്താക്കളെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്. സൗജന്യമായി മരുന്ന്
നല്‍കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് മുന്‍ണനേതര കാര്‍ഡ് തടസ്സ മാകില്ല.

വൃക്കരോഗം മൂലം ജീവിതം വഴിമുട്ടിപ്പോവുന്നവരുടെ പുനര ധിവാസ ത്തിന് സാധ്യമായ
വഴികള്‍ ആലോചിക്കും. ആഴ്ചയില്‍ ആറ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തി
ക്കുന്ന ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ വഴി ഇതിനകം 60,000 തവണ
ഡയാലിസിസ് സേവനം ലഭ്യമാക്കിയതായും കെ.വി സുമേഷ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍
വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍
മാസ്റ്റര്‍, ഡെപ്യൂട്ടി ഡി. എം.ഒ ഡോ. മനോജ് എ.ടി, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ്
മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് കെ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്ര്
ഡോ. രാജേഷ് വി.പി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!