കേരളാ ലളിതകലാ അക്കാദമി പുരസ്‌ക്കാരം കാനായി കുഞ്ഞിരാമന്.
കേരളാലളിതകലാ അക്കാദമി ടി.കെ.പദ്മിനി സ്മാരക പുരസ്‌കാരം പ്രമുഖ ശില്പിയും ചിത്രകാരനുമായ കാനായി കുഞ്ഞിരാമന്.
അകാലത്തിൽ പൊലിഞ്ഞുപോയ ടി.കെ.പദ്മിനിയുടെ സ്മരണ നിലനിർത്തുന്നതിനുവേണ്ടിയാണ് ട്രസ്ററ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഇന്ത്യൻ ശില്പകലയിൽ സമാനതകളില്ലാത്ത അത്ഭുതപ്രപഞ്ചo സൃഷ്ട്ടിച്ച ചിത്രകാരനാണ് ശ്രീ കാനായി കുഞ്ഞിരാമൻ . ശിലയിലും, ലോഹപാളികളിലും ,ക്യാൻവാസിലും വ്യത്യസ്ത സൃഷ്ടികൾ ഒരുക്കുവാനുള്ള അദേഹത്തിന്റെ കഴിവ് അത്ഭുതാവഹമാണ് എഴുപതിറ്റാണ്ടിലേറെക്കാലം അനേക മാധ്യമങ്ങളിലായി അദ്ദേഹം സൃഷ്ട്ടിച്ച മായാപ്രപഞ്ചം താരതമ്മ്യങ്ങളില്ലാത്തതാണ്.ശില്പകലയിലെ വിശ്വവിസ്മയം എന്നുപറയാവുന്ന “മലമ്പുഴ യക്ഷി “എന്ന വിഖ്യാത ശിൽപ്പത്തിന് 50 വയസ്സുതികയുന്ന ഈ വേളയിൽ ശ്രീ കാനായി കുഞ്ഞിരാമന്റെ ചിത്ര,ശില്പകലയിലെ സമഗ്രസംഭാവനകൾക്കാണ് ഈ വർഷത്തെ ടി.കെ.പദ്മിനി സ്മാരക പുരസ്‌കാരം.
നമ്പൂതിരി ,കെ.ദാമോദരൻ ,കെ.യൂ.കൃഷ്ണനാകുമാർ എന്നിവര്‍ വിധിനിർണ്ണയസമതി അംഗങ്ങളായിരുന്നു.