മാരക മയക്കുമരുന്ന്‍ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂരില്‍ മാരക മയക്കു മരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ശ്രീകണുാപുരം എക്സൈസ് ഇൻസ്പെക്ടർ പി പി.ജനാർദ്ദനന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മയക്കു മരുന്ന്‍ പിടികൂടിയത്.

KL 14 k 2955 മാരുതി റിട്സ് കാറിൽ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് ഫാറൂക് സ്വദേശി  കഫാട്ട് കുന്നത്ത് വീട്ടിൽ വാസിക്ക് (24) കോഴിക്കോട് രാമനാട്ടുകര സ്വദേശി പുതിയ പറമ്പത്ത് വീട്ടിൽ ദിൽഷാദ് (24)  എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശം 3grm MDMA ഉണ്ടായിരുന്നു. ചെറിയ ചെറിയ ഗുളിക രൂപത്തിലായിരുന്നു എംഡിഎംഎ ഉണ്ടായിരുന്നത്. എംഡിഎംഎ ഒരു ഗ്രാം കൈവശം വെച്ചാൽ 10 വർഷത്തിന്മേൽശിക്ഷ ലഭിക്കുന്നതാണ്. മാർക്കറ്റിൽ കിലോവിന് കോടിക്കണക്കിന് രൂപ വിലവരും.

വിദേശ രാജ്യങ്ങളിൽ ഡിജെ  പാർട്ടിക്ക് ഉപയോഗിക്കുന്ന ഈ ലഹരിമരുന്ന് കർണ്ണാടകയിൽ നടന്ന പാർട്ടിയിലാണ് ഇവര്‍ക്ക് ലഭിച്ചതു. പാര്‍ട്ടി കഴിഞ്ഞ് വഴി തെറ്റി ശ്രീകണ്ഠപുരത്ത് എത്തിചേരുകയായിരുന്നു. ജില്ലയിൽ ഇത്രയും അളവിൽ എംഡിഎംഎ പിടിക്കുന്നത് ആദ്യമാണ്. കസ്റ്റഡിയിൽ എടുത്ത കാറും പ്രതികളേയും വടകരNDPട കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ പി.ടി.യേശുദാസ് പി.ആർ സജീവ് സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി. അഷറഫ് പി.വി.പ്രകാശൻ അബ്ദുൾ ലത്തീഫ് എം.രമേശൻ ഡ്രൈവർ കേശവൻ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

You may have missed

error: Content is protected !!