സംസ്ഥാന തല ഖുർആൻ പാരായണ (ഹിഫ്ള്) മത്സരം

അല്ഹുദാ പുതിയവളപ്പും കിളർ ജുമാ മസ്ജിദ് കമ്മറ്റി യു എ ഇ ചാപ്റ്ററും സംയുക്തമായി പി ജെ ഡി സി അബുദാബി ബ്രാഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന തല ഖുർആൻ പാരായണ ( ഹിഫ്ള്) മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 27,28 ,29 ( വെള്ളി, ശനി, ഞായർ ) തിയ്യതികളിൽ പുതിയങ്ങാടി ഇസ്സത്തുൽ ഇസ്ലാം എഡ്യൂക്കേഷണൽ കോംപ്ലക്സിൽ നടക്കും .കേരളത്തിലെ നൂറു കണക്കിന് ഹിഫ്ളുല് ഖുർആൻ കോളേജുകളിൽ നിന്നായി 200 ലേറെ മത്സരാർത്ഥികൾ പങ്കെടുക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് ഒന്ന് രണ്ടു മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം മൂന്നു ലക്ഷം , രണ്ടു ലക്ഷം , ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് ഉൾപ്പെടെ മൊത്തം എട്ടു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും .

മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ , പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ,ഡോ :എം പി അബ്ദുസ്സമദ് സമദാനി,വി.കെ ഹംസ അബ്ബാസ് , ഡോ :യൂസഫ് നദ്‌വി വയനാട്,മുഹമ്മദ് ജാഫർ മുസ്തഫ ,ഡോ :സുലൈമാൻ മേല്പത്തൂർ ,സെയ്തു മുഹമ്മദ് നിസാമി, പാണക്കാട് സയ്യിദ് സിദ്ക്‌ അലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രഗൽബർ സംബന്ധിക്കും .

പരിപാടിയുടെ ഭാഗമായുള്ള ഖുർആൻ സന്ദേശ പ്രഭാഷണം ജൂലൈ 15 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് പുതിയങ്ങാടി ഇസ്സത്തുൽ ഇസ്ലാം എഡ്യൂക്കേഷണൽ കോംപ്ലക്സിൽ നടക്കും യുവ പണ്ഡിതനും അഗ്മിയുമായ നൗഷാദ് കാക്കവയൽ , ഖുർആൻ പഠനം – രീതി ശാസ്ത്രം എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും

error: Content is protected !!