കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 21 ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജൂലൈ 21 ന് അഭിമുഖം നടത്തുന്നു. സെയിൽസ് എക്‌സിക്യൂട്ടീവ്‌സ് (പുരുഷൻ / സ്ത്രീ – പ്ലസ് ടു / ബിരുദം), സോഫ്റ്റ്‌വെയർ ഡവലപ്പർ( ബി.സി.എ/എം.സി.എ, ബി.ടെക് / എം.ടെക്), സെയിൽസ് ഓഫീസർസ് (ബിരുദം), കസ്റ്റമർ റിലേഷൻ മാനേജർ (സ്ത്രീ – ബി.ബി.എം / ബി.കോം / ബി.ബി.എ.), മാർക്കറ്റിംഗ് മാനേജർ (പുരുഷൻ – എം.ബി.എ / ബി.ബി.എ) എന്നിവയിലേക്കാണ് അഭിമുഖം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. ഫോൺ: 0497 – 2707610.