കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തില്‍ ‘കേരഗ്രാമം’ പദ്ധതിയില്‍ നടപ്പിലാക്കും
പയ്യന്നൂര്‍ മണ്ഡലത്തിലെ കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിനെ 2018-2019 വര്‍ഷത്തെ ‘കേരഗ്രാമം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി സി. കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. ഒരു കോടി രൂപയാണ് കേരഗ്രാമത്തിനായി ചെലവിടുത്.തെങ്ങുകൃഷിയുടെ സമഗ്ര പുരോഗതി ലക്ഷ്യമി’ുള്ള പദ്ധതിയാണ് കേരഗ്രാമം.
പഞ്ചായത്തിലെ 250 ഹെക്ടറിലെ തെങ്ങുകള്‍ക്ക് ജൈവ വളം നല്‍കല്‍, തെങ്ങിന്‍ തോ’ങ്ങളില്‍ ഇഞ്ചി, മഞ്ഞള്‍, വാഴ, തുടങ്ങിയ ഇടവിള കൃഷിയിലൂടെ കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കല്‍, തെങ്ങിന്‍ തോ’ങ്ങളില്‍ ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കല്‍, ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ രോഗം, കീടനിയന്ത്രണം, ഉല്‍പ്പാദനക്ഷമത കുറഞ്ഞ രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചു മാറ്റി പകരം അത്യുല്‍പ്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വെച്ച് പിടിപ്പിക്കല്‍, തുടങ്ങിയ മാര്‍ഗങ്ങളിലൂടെ തെങ്ങിന്റെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കലാണ് പ്രധാന ലക്ഷ്യം.
കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ തെങ്ങുകയറ്റ യന്ത്രങ്ങള്‍ നല്‍കല്‍, ജൈവ വള നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, മൂല്യവര്‍ദ്ധിത ഉത്പങ്ങള്‍ ഉണ്ടാക്കി കൃഷിക്കാരന്റെ ആദായം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കല്‍ തെങ്ങിന്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കുതിനായി പുതിയ നേഴ്‌സറികള്‍ തുടങ്ങല്‍ എിവയും കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുു.