ജോണ്‍ ഡോണ്‍ ബോസ്‌കോ വീണ്ടും വരുന്നു
രഞ്ജിത് ശങ്കര്‍ – ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗം എത്തുന്നു. സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേ്ന്ദ്രീകരിച്ചുള്ളതായിരിക്കും ഈ ചിത്രം ജയസൂര്യ തന്നെയാണ് നായകന്‍. ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല. രഞ്ജിത് ശങ്കര്‍ പറഞ്ഞു.
ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിര തന്നെ ആദ്യഭാഗത്തില്‍ അണിനിരന്നിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിലെ ഡോണ്‍ ജോണ്‍ ബോസ്‌കോയ്ക്ക് വസ്ത്രാലങ്കാരം ചെയ്തത്.ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.
ഏറ്റവും ഒടുവിലിറങ്ങിയ ഞാന്‍ മേരിക്കുട്ടി പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് നേടിയത്. കഴിഞ്ഞ വര്‍ഷം ജയസൂര്യയ്‌ക്കൊപ്പം ചേര്‍ന്ന് രഞ്ജിത്ത് ശങ്കര്‍ പുതിയൊരു സിനിമ വിതരണ കമ്പനി തുടങ്ങിയിരുന്നു.