കുമ്പസാര നിരോധന നീക്കം : മുഖംരക്ഷിക്കാന്‍ കേന്ദ്ര​ സർക്കാർ

കുമ്പസാരം നിരോധിക്കണമെന്ന നിർദേശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയർന്നതോടെ, ദേശീയ വനിതാ കമീഷനെ പ്രതിസ്ഥാനത്താക്കി മുഖംരക്ഷിക്കാൻ കേന്ദ്ര​ സർക്കാർ.

ദേശീയ വനിതാ കമീഷന്റെ നിലപാടുമായി കേന്ദ്ര സർക്കാരിന് ബന്ധമില്ലെന്ന വിശദീകരണവുമായി  കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം രം​ഗത്തെത്തി. മറ്റ് മുതിർന്ന കേന്ദ്ര മന്ത്രിമാരാരും  ബിജെപിയുടെ കേന്ദ്ര നേതൃത്വവും മൗനം തുടരുകയാണ്.

കേരളത്തിലെ ക്രൈസ്തവ സഭകളിലെ ലൈംഗിക ചൂഷണം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും കുമ്പസാരം നിരോധിക്കണമെന്നുമാണ് ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ  നിർദേശിച്ചത്.

രേഖ ശർമയുടെ നിലപാട് വ്യക്തിപരമാണെന്നും കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്നും കണ്ണന്താനം വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.

error: Content is protected !!