സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴ

കെടുതി തുടരുന്നതിനിടയില്‍ സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ശക്തമായ മഴയ്ക്കു സാധ്യത. വടക്കന്‍ ജില്ലകളിലും വ്യാപകമായി മഴ ലഭിക്കും. ജലനിരപ്പുയര്‍ന്നതിനാല്‍ വിവിധ ജില്ലകളിലെ അണക്കെട്ടുകൾ തുറന്നേക്കും.

വൃഷ്ടിപ്രദേശങ്ങളില്‍ കനത്തമഴ തുടരുന്നതിനാല്‍ പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയിലേക്കു ജലനിരപ്പുയര്‍ന്നു. കാലവര്‍ഷത്തില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതു നാലുവര്‍ഷത്തിനിടെ ആദ്യമായാണ്. ജില്ലയിലെ പോത്തുണ്ടി അണക്കെട്ടിലെ വെളളവും ഏതു നിമിഷവും തുറന്നുവിടും. പത്തനംതിട്ട കക്കി ഡാമിന്റെ അനുബന്ധമായ ആനത്തോട് ഡാം ഷട്ടറുകൾ തുറക്കാൻ സാധ്യത. പമ്പാനദിയുടെ തീരത്ത് താമസിക്കുന്നവർക്കും ശബരിമല തീർഥാടകർക്കും ജാഗ്രത നിർദേശം. ഷട്ടർ തുറന്നാൽ വെള്ളം ത്രിവേണി വഴി പമ്പയിലെത്തും. തൃശൂശിൽ ഞായറാഴ്ച രാത്രി അടച്ച ഷോളയാർ ഡാം വെള്ളം കൂടിയതിനെത്തുടർന്നു ഇന്നു രാവിലെ അരയടി വീണ്ടും തുറന്നു.

error: Content is protected !!