കനത്ത മഴ; ഒൻപതു പാസഞ്ചർ ട്രെയിനുകള്‍ റദ്ദാക്കി
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും വെള്ളക്കെട്ടും കാരണം ഒൻപതു പാസഞ്ചർ ട്രെയിനുകൾ തിരുവനന്തപുരം ഡിവിഷൻ റദ്ദാക്കി. 56362 എറണാകുളം – നിലമ്പൂർ പാസഞ്ചർ, 56363 നിലമ്പൂർ – എറണാകുളം പാസഞ്ചർ, 56381 എറണാകുളം – കായംകുളം (ആലപ്പുഴ വഴി) പാസഞ്ചർ, 56379 ആലപ്പുഴ – എറണാകുളം പാസഞ്ചർ, 56384 എറണാകുളം – ആലപ്പുഴ പാസഞ്ചർ, 66308 കൊല്ലം – എറണാകുളം മെമു (കോട്ടയം വഴി), 56365 കൊല്ലം പുനലൂർ പാസഞ്ചർ, 56366 പുനലൂർ – കൊല്ലം പാസഞ്ചർ എന്നീ ട്രെയിനുകളാണ് ഇന്നു പൂർണമായും റദ്ദാക്കിയത്. 56392 കൊല്ലം – എറണാകുളം പാസഞ്ചർ പിറവം റോഡിനും എറണാകുളത്തിനുമിടയിൽ സർവീസ് നടത്തിയില്ല. ഈ ട്രെയിനിന്റെ തിരികെ ഷെഡ്യൂളായ 56387 എറണാകുളം– കായംകുളം പാസഞ്ചർ പിറവം റോഡിൽനിന്നു പുറപ്പെടും.