കനത്ത മഴ; ചിറ്റാരിപ്പറമ്പില്‍ വീട് തകര്‍ന്നു

കണ്ണൂര്‍:കനത്ത മഴയില്‍ കണ്ണൂരില്‍ വീട് തകര്‍ന്നു. ചിറ്റാരിപ്പറമ്പ് കോയ്യാറ്റിലാണ് മതിൽ ഇടിഞ്ഞ് വീടിന് കേട് പറ്റിയത്.വി.കെ.സൻ ജീഷിന്റെ വീടിന്റെ പുറകവശത്തെ മതിലാണ് തകർന്ന് വീടിന്റെ ചുമരിൽ പതിച്ചത് . കനത്ത മഴയെ തുടർന്നാണ് മതിൽ തകർന്നത് .’വീടിന് പുറകിൽ ഉയർന്ന പ്രദേശം ആയതിനാൽ അത് സംരക്ഷിക്കുന്നതിന് വേണ്ടി നിർമ്മിച്ച വലിയ ചെങ്കൽ ഭിത്തിയാണ് മണ്ണടക്കം ഇടിഞ്ഞ് ചുമരിൽ പതിച്ചത് ‘ കുടിവെള്ള പൈപ്പുകൾ പൂർണ്ണമായും തകർന്നു. വീടിന്റെ ചുമരിന് അപകടം സംഭവിച്ചിട്ടുണ്ടോ എന്ന് മണ്ണ് നീക്കം ചെയ്താൽ മാത്രമേ അറിയാൻ കഴിയൂ.

error: Content is protected !!