താരന്‍ അകറ്റാന്‍ ഇതാ 6 വഴികള്‍

ഏതു പ്രായത്തിലും സ്തീപുരുഷ ഭേദമന്യേയുള്ള ഏറ്റവും വലിയ പ്രശ്നമാണു താരൻ. വിയർപ്പും ചെളിയും പിടിച്ചിരിക്കുന്ന തലമുടിയിൽ താരൻ ഉറപ്പാണ്. തലമുടിയുടെ വൃത്തിയാണ് ഏറ്റവും പ്രധാനം. ആഴ്ചയിലൊരിക്കൽ അൽപം വെളിച്ചെണ്ണ പുരട്ടി തലമുടി നന്നായി മസാജ് ചെയ്യുക. രണ്ടു മണിക്കൂറിനു ശേഷം തിളച്ച വെള്ളത്തിൽ ടവൽ മുക്കിപ്പിഴിഞ്ഞ് തലമുടിയിൽ ചുറ്റി വച്ച് നന്നായി ആവി പിടിക്കുക. അതിനു ശേഷം ഷാംപുവോ താളിയോ ഉപയോഗിച്ചു കഴുകിക്കളയുക. താരനുള്ളവർ മറ്റുള്ളവരുടെ തോർത്തും സോപ്പുമൊന്നും ഉപയോഗിക്കാതിരിക്കുക. തോർത്ത് ആഴ്ചയിലൊരിക്കൽ ചൂടുവെള്ളത്തിൽ പുഴുങ്ങി നനയ്ക്കുകയും വേണം.

താരൻ അകറ്റി നിർത്താൻ പലതരം പായ്ക്കുകളുണ്ട്.

തൈര് –അരക്കപ്പ്

തേൻ – ഒരു ടീസ്പൂൺ

നാരങ്ങാനീര്– ഒരു ടീസ്പൂൺ

ഇതു നന്നായി മിക്സ് ചെയ്ത് തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകുക.

തൈര്– മൂന്നു ടീസ്പൂൺ

മയോണൈസ്– ഒരു ടീസ്പൂൺ

കറ്റാർവാഴ നീര്– ഒരു ടീസ്പൂൺ

മൂന്നും കൂടി നന്നായി യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകുക.

അവക്കാഡോ– ഒന്ന്

തേൻ– രണ്ടു ടീസ്പൂൺ

ഒലിവെണ്ണ– രണ്ടു ടീസ്പൂൺ

അവക്കോഡോ നന്നായി അരച്ചെടുത്ത് അതിൽ തേനും ഒലിവെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകുക.

നെല്ലിക്ക പൊടിച്ചത്–  രണ്ടു ടീസ്പൂൺ

ആര്യവേപ്പില പൊടിച്ചത്– ഒരു ടീസ്പൂൺ

ചീവയ്ക്ക കുതിർത്ത് അരച്ചത്– രണ്ടു ടീസ്പൂൺ

മിശ്രിതം തലയോട്ടിയിൽ പുരട്ടി ഒരു മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

തൈര്–അര ഗ്ലാസ്

കറിവേപ്പില അരച്ചത്– രണ്ടു ടീസ്പൂൺ

നെല്ലിക്ക പൊടിച്ചത്– രണ്ടു ടീസ്പൂൺ

ഉലുവ പൊടിച്ചത്– ഒരു ടീസ്പൂൺ

ചേരുവകകളെല്ലാം തൈരിൽ ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക. അതിനു ശേഷം തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകുക.

മൈലാഞ്ചി പൊടിച്ചത്– ഒരു ടീസ്പൂൺ

നാരങ്ങാനീര്– ഒരു ടീസ്പൂൺ

വിനാഗിരി– അര ടീസ്പൂൺ

മുട്ട – ഒന്ന്

തൈര്– ഒരു ടീസ്പൂൺ

ചേരുവകകളെല്ലാം മിക്സ് ചെയ്ത് ഓട്ടുപാത്രത്തിൽ ഒരു രാത്രി വച്ച ശേഷം തലമുടിയിൽ പുരട്ടി രണ്ടു മണിക്കൂറിനു ശേഷം കഴുകുക.

error: Content is protected !!