ജി.എൻ.പി.സി കുരുക്കില്‍ : അഡ്മിൻമാരായ ദമ്പതിമാർ ഒളിവിൽ
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു.മദ്യപാനം പ്രൊത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് എക്സൈസ് വകുപ്പ് നടപടിയെടുത്തത്. തുടർന്ന് ഗ്രൂപ്പിന്റെ അഡ്മിൻമാരായ ദമ്പതിമാർ ഇപ്പോൾ ഒളിവിലാണ്. ഇരുപത് ലക്ഷത്തിലേറെ പേർ അംഗങ്ങളായ ഇൗ ഫേസ്ബുക്ക് ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൈബർ ഗ്രൂപ്പുകളിൽ ഒന്നാണ്.
ടി.എൽ. അജിത് കുമാർ, ഭാര്യ വനിത എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു പോരുന്ന ഇൗ ഫേസ്ബുക്ക് ഗ്രൂപ്പിന് മറ്റു 36 അഡ്മിൻമാർ കൂടിയുണ്ട്. ഇവരെ കണ്ടെത്താനായി എക്സൈസ് വകുപ്പ് സൈബർ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കുട്ടികളെ ഉപയോഗിച്ചു പോലും ഗ്രൂപ്പിൽ മദ്യപാനത്തെ പ്രൊത്സാഹിപ്പിച്ചു എന്നാണ് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.