ജനറല്‍ നഴ്‌സിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുവേണ്ടി തിരുവനന്തപുരം കോഴിക്കോട് കോട്ടയം സര്‍ക്കാര്‍ നഴ്‌സിംങ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സിന്റെ 2018-19 വര്‍ഷത്തേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോട് കൂടി പ്ലസ്ടു പാസായിരിക്കണം. പ്ലസ്ടുവിന് ശേഷം ഇന്ത്യന്‍ നഴ്‌സിങ്ങ് കൗണ്‍സില്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ നിന്നും എ എന്‍ എം കോഴ്‌സ് പാസായവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ 2018 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയാകുന്നവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എ എന്‍ എം കോഴ്‌സ് പാസ്സായവര്‍ക്ക് പ്രായപരിധി ബാധകമല്ല. മൂന്ന് ശതമാനം സീറ്റ് 40 മുതല്‍ 50 ശതമാനം വരെ ശാരീരിക വൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.dme.kerala.gov.in) നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകര്‍ അപേക്ഷാ ഫീസായ 100 രൂപ 0210-03- 105 -99 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ചെലാന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

പൂരിപ്പിച്ച അപേക്ഷകള്‍ ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി അസ്സല്‍ ട്രഷറി ചലാന്‍, എസ്. എസ് എല്‍ സി, പ്ലസ് ടു, ജാതി, സ്വദേശം/താമസം, സ്വഭാവം, ഫിസിക്കല്‍ ഫിറ്റ്‌നസ് എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 25 ന് മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0471 2528575.

error: Content is protected !!