മത്സ്യതൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് പരിശീലനം നല്‍കുന്നു

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കടലില്‍ മത്സ്യബന്ധനം നടത്തു മത്സ്യത്തൊഴിലാളികള്‍ക്കായി കടല്‍സുരക്ഷയെക്കുറിച്ചുള്ള പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ക്ഷേമനിധിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. കൊച്ചിയിലുള്ള കേന്ദ്ര ഗവ.സ്ഥാപനമായ സിഫ്‌നെറ്റിലാണ് 6 ദിവസത്തെ പരിശീലനം. പരിശീലനാര്‍ത്ഥികള്‍ക്ക് 500 രൂപ സ്റ്റൈപ്പന്റ്, യാത്രാ ബത്ത, ഭക്ഷണം, താമസ സൗകര്യം എിവ ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ജുലൈ 25 ന് മുമ്പ് ആലുവ കിഴക്കേ കടുങ്ങല്ലൂരിലുള്ള ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഓഫീസുമായോ കണ്ണൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോ: 0484 2604176, 0497 2732487.

 

error: Content is protected !!