തലശേരിയില്‍ വന്‍ തീപിടുത്തം
തലശ്ശേരിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഒ.വി റോഡിലെ പരവതാനി ഷോപ്പില്‍ തീ പിടുത്തം. ബെഡ്, തലയണ തുടങ്ങിയവയുടെ ഹോള്‍സെയില്‍ ഷോറൂം ആണിത്. മൂന്നു യൂണിറ്റ് ഫയർ ഫോഴ്‌സ് വന്നു തീയണക്കുന്നു. തീ നിയന്ത്രണ വിധേയമായിട്ടില്ല. ലക്ഷങ്ങളുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്.