ഭിന്നശേഷിക്കാര്‍ക്ക് പഠനത്തിന് സാമ്പത്തിക സഹായം

സ്‌കൂളില്‍ ചെന്ന് പഠനം നടത്താന്‍ സാധിക്കാത്ത ഭിന്നശേഷിക്കാര്‍ക്ക് പത്താംതരം, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലേക്ക് തുല്യത പരീക്ഷ എഴുതുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ട്. പത്താംതരം വിദ്യാര്‍ഥിക്ക് 2350 രൂപയും, പ്ലസ്‌വണ്‍ വിദ്യാര്‍ഥിക്ക് 2950 രൂപയും, പ്ലസ്ടു വിദ്യാര്‍ഥിക്ക് 1950 രൂപയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സൂമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2712255.

error: Content is protected !!