കണ്ണൂർ തളാപ്പ് അമ്പല കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു
കണ്ണൂർ തളാപ്പ് സുന്ദരേശ്വര കുളത്തിൽ വൈകിട്ട് 6 മണിയോടെയാണ് അപകടം നടന്നത്.തോട്ടട സമാജ് വാദി കോളനിയിലെ ജയൻ- നാരായണി ദമ്പതികളുടെ മകൻ കെ.രമേശൻ (47) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ രമേശൻ അമ്പലക്കുളത്തിൽ കുളിക്കാൻ എത്തിയപ്പോൾ അബദ്ധത്തിൽ അപകടത്തിൽ പ്പെടുകയായിരുന്നു.
എ.കെ.ജി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം പയ്യാമ്പലത്ത് സംസ്കരിക്കും. ഭാര്യ ശ്രീമതി മക്കൾ ശ്രീജിത്ത്, സഞ്ജയ്, കാളിദാസൻ ഏക സഹോദരൻ പ്രകാശൻ.