കാർപ്പന്റർതൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു
പയ്യന്നൂർ: കാർപ്പന്റർതൊഴിലാളിയായ യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ പുതിയ വീട്ടിൽ ജാനകിയുടെ മകൻ രാജേഷ് (34) ആണ് മരിച്ചത്. ഇന്നുച്ചക്ക് കണ്ടോത്ത് കാർപ്പന്റർവർക്ക് ഷോപ്പിൽ വച്ച് ജോലിക്കിടെ മെഷീനിൽ നിന്ന് ഷോക്കേറ്റ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പ്രശസ്ത ശിൽപി രാജീവൻ സഹോദരനാണ്.രാജിയാണ് സഹോദരി. .