മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളിയുമായ എം എം ജേക്കബ് (92) അന്തരിച്ചു. പാലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൂന്നു തവണ കേന്ദ്ര മന്ത്രി പദം അലങ്കരിച്ചിരുന്നു.
1995 മുതൽ രണ്ട് ടേം മേഘാലയാ ഗവർണറായിരുന്നു. കുറച്ചു കാലം അരുണാചൽ പ്രദേശിന്റേയും ചുമതല വഹിച്ചിരുന്നു. രാജ്യസഭാ അംഗമായിരുന്ന അദ്ദേഹം രാജീവ് ഗാന്ധി മന്ത്രിസഭയിൽ പാർലമെന്ററികാര്യം, ജലവിഭവം,അഭ്യന്തരം എന്നീ വകുപ്പുകളിൽ സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു.
ഇന്ന് രാവിലെ വാര്‍ദ്ധ്യകസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം നാളെ രാമപുരം പള്ളിയില്‍ നടക്കും. കെപിസിസി ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എം എം ജേക്കബ്.
1982, 1988 വര്‍ഷങ്ങളിലാണ് ടി എം ജേക്കബ് രാജ്യസഭയിലേയ്ക്ക് ജയിച്ചത്. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാനായി 1986-ല്‍ തിരഞ്ഞെടുക്കപ്പെട്ട ജേക്കബ് കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് ബന്ധം ദൃഡ്യമായി കാത്തുസൂക്ഷിക്കുന്നതിന് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ പാര്‍ലമെന്ററി, ആഭ്യന്തര, ജലവിഭവ വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു.
ഭാര്യ പരേതയായ അച്ചാമ്മ കുന്നുതറ തിരുവല്ല സ്വദേശിനിയാണ്. ജയ, ജെസ്സി, എലിസബത്ത്, റേച്ചല്‍ എന്നിവരാണ് മക്കള്‍.