വയല്‍ക്കിളികളെ അനുകൂലിച്ച്കേന്ദ്രസംഘം
കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണത്തില്‍ അലൈൻമെന്‍റ്പുനപരിശോധിക്കണമെന്ന് കേന്ദ്രസംഘം. കൃഷിയും,വയലിന് നടുവിലുടെ ഒഴുകുന്ന തോടും സംരക്ഷിക്കണമെന്ന് റിപ്പോർട്ടില്‍ പറയുന്നു. വയലിന്‍റെ മധ്യത്തിലൂടെയുള്ള അലൈൻമെന്‍റ് വശത്തേക്ക് മാറ്റണം എന്നാണ് പ്രധാന നിര്‍ദേശം.
കീഴാറ്റൂരിൽ ബൈപ്പാസ് വേണം എന്നാല്‍ കൃഷി സംരക്ഷിച്ചു മാത്രമേ ബൈപ്പാസ് പാടുള്ളുവെന്നും റിപ്പോർട്ട് വിശദമാക്കുന്നു.പരിസ്ഥിതി സംഘടനകൾ മുന്നോട്ടുവച്ച ബദൽ നിർദേശം പരിഗണിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. നാട്ടുകാരുടെ ആശങ്ക ന്യായമെന്ന് കേന്ദ്രസംഘം വിലയിരുത്തി