നാവികസേനാ ആസ്ഥാനത്ത് സിബിഐ റെയിഡ്: ചീഫ് എന്‍ജിനിയറടക്കം മൂന്നുപേര്‍ അറസ്റ്റില്‍
സിബിഐ നടത്തിയ റെയ്ഡില്‍ കൊച്ചി നാവിക കേന്ദ്രത്തിലെ എന്‍ജിനിയറിങ് സര്‍വീസ് ചീഫ് എന്‍ജിനിയര്‍ രാകേഷ് കുമാര്‍ ഗാര്‍ഗ് അടക്കമുള്ളവരാണ് അറസ്റ്റിലായത്.സൈന്യത്തിനും നാവികസേനയ്ക്കും ഉള്‍പ്പെടെ സാങ്കേതിക സൗകര്യവും കെട്ടിടങ്ങളും നിര്‍മിച്ചു നല്‍കുന്ന മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസ് വിഭാഗത്തില്‍ വന്‍ അഴിമതി നടക്കുന്നു എന്ന് നേരത്തെ തന്നെ പരത്തി ഉയര്‍ന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡല്‍ഹിയിലെയും കൊച്ചിയിലെയും വീടുകളിലെ പരിശോധന നടത്തിയത്.
ഗാര്‍ഡിന്റെ വീട്ടിലും ഓഫീസിലും ഡല്‍ഹിയിലെ കേന്ദ്രത്തിലുമാണ് ഒരേ സമയം സിബിഐ റെയ്ഡ് നടത്തിയത്. ഗാര്‍ഗിനെയും രണ്ട് കരാറുകാരെയും സിബിഐ അറസ്റ്റുചെയ്തു. ഗാര്‍ഗിന്റെ വീട്ടില്‍ നിന്നു സിബിഐ മൂന്നുകോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വെല്ലിങ്ടണ്‍ ഐലന്റിലെ നാവികസേന ആസ്ഥാനത്തുള്ള ഗാര്‍ഗിന്റെ ഓഫിസിലും പരിശോധന നടത്തിയിരുന്നു.സിബിഐയുടെ കൊച്ചി യൂണിറ്റിലെ ഏഴ് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.