രക്ഷാ പ്രവർത്തനം ഫലം കണ്ടു; ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരേയും പുറത്തെത്തിച്ചു
തായ്‍ലന്റിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ ടീമിലെ മുഴുവൻ പേരെയും രക്ഷിച്ചു.12 കുട്ടികളും പരിശീലകനുമാണ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയിരുന്നത്. ആയിരത്തിലധികം പേർ പങ്കെടുത്ത 9 ദിവസം നീണ്ട തെരച്ചിലിന് ശേഷമാണ് ഗുഹയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ കഴിഞ്ഞത്.
മൂന്ന് ദിവസം നീണ്ടു നിന്ന രക്ഷാദൗത്യത്തിനൊടുവിലാണ് മുഴുവൻ ആളുകളേയും പുറത്തെത്തിച്ചത്. 90 മുങ്ങല്‍ വിദഗ്ധരടങ്ങിയ സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു മുങ്ങല്‍ വിദഗ്ധന്‍ മരിച്ചിരുന്നു.
ജൂൺ 23 നാണ് 11 മുതൽ 16 വരെ പ്രായമുളള 12 ആൺകുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും അടങ്ങുന്ന ഫുട്ബോൾ സംഘം ചിയാങ് റായിൽ ഗുഹ കാണാൻ കയറിയത്. മഴ പെയ്ത് ഗുഹയിൽ വെള്ളം കയറിയതോടെ പുറത്തുവരാൻ കഴിയാതെയായി. ഗുഹയ്ക്ക് പുറത്തുണ്ടായിരുന്ന ഇവരുടെ ബാഗുകളും ഷൂസുകളും കണ്ട വനപാലകരാണ് ഗുഹയിൽ ആളുണ്ടെന്ന വിവരം പുറംലോകത്തെയറിയിച്ചത്.
പിന്നീട് കണ്ടത് ലോകം തന്നെ ഉറ്റ് നോക്കിയ രക്ഷാ പ്രവർത്തനത്തെയാണ്. ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ നിന്നും വിദഗ്ധരായ രക്ഷാപ്രവർത്തകരെത്തി. റോബോട്ടുകളും ഡ്രോണുകളും വിവര ശേഖരണത്തിനായി ഉപയോഗിച്ച ആയിരത്തോളം പേർ രക്ഷാ പ്രവർത്തനത്തിൽ മുഴുകിയിരിക്കെ ലോകമൊന്നാകെ കുട്ടികൾക്കായിപ്രാർത്ഥനയിൽ മുഴുകി.ഒടുവിൽ ഒൻപത് ദിവസത്തെ തെരച്ചിലിന് ശേഷം പ്രതീക്ഷയുടെ പുതുവെളിച്ചമെത്തി
ഭക്ഷണവും വൈദ്യ സഹായവും എത്തിക്കുന്നതിനായി പിന്നീടുള്ള ശ്രമം. ഇതിനിടെയാണ് മുങ്ങൽ വിദഗ്ധനും മുൻ തായ്ലാന്റ് നാവിക ഉദ്യോഗസ്ഥനുമായ സമൻ ഗുനാൻ ശ്വാസം കിട്ടാതെ മരിച്ചത്.എങ്ങിലും രക്ഷാ പ്രവർത്തകർ തളർന്നില്ല. ഗുഹയ്ക്കകത്തെ ഓക്സിജൻ കുറഞ്ഞത് ആശങ്ക സ-ൃഷ്ടിച്ചു.
സ്കൂബാ ഡൈവിംഗിലൂടെ കുട്ടികളെ പുറത്തെത്തിക്കാനുള്ള ആദ്യ ശ്രമം ഫലം കണ്ടില്ല . ഏറെ തളർന്ന കുട്ടികളെ ഡൈവിംഗ് പഠി്പ്പിക്കാൻ പോലുപമായില്ല. ഗുഹയുടെ മുകൾ ഭാഗം പൊളിച്ച് എയർ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമവും സൈന്യം ഉപേക്ഷിച്ചു. ആകെയുള്ള പോംവഴി വെള്ളം വറ്റുന്നതു വരെം കാത്തിരിക്കലായിരുന്നു. എന്നാൽ പേമാരി വരുന്നുവെന്ന കാലാവസ്ഥാ പ്രവചനം കൂടി വന്നതോടെ നിർണ്ണായക ദൗത്യം നടപ്പിലാക്കാൻ സൈന്യം തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച ആരംഭിച്ച രക്ഷാ പ്രവർത്തനെ പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഫലം കണ്ടത്.