കണ്ണൂര്‍ പൊടിക്കുണ്ടിലെ യാത്രാ പ്രശ്‌നം; ബസ്‌സ്റ്റോപ്പ് മാറ്റി
പൊടിക്കുണ്ട് നിവാസികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനായി കണ്ണൂര്‍ തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ആഗസ്ത് ഒന്നു മുതല്‍ ഇപ്പോള്‍ നിര്‍ത്തിവരുന്ന പള്ളിക്കുന്ന് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മുന്‍വശത്തു നിന്ന് മാറി ആര്‍ ടി എ ബോര്‍ഡ് അംഗീകരിച്ച ബസ് സ്റ്റോപ്പായ പഴയ വി കെ ടാക്കീസിന് മുന്‍വശം മാത്രമേ നിര്‍ത്താന്‍ പാടുള്ളൂ എന്ന് ആര്‍ ടി ഒ അറിയിച്ചു. ഈ വിഷയത്തില്‍ യാത്രക്കാരും സഹകരിക്കണമെന്ന് അറിയിച്ചു. പ്രസ്തുത ബസ് സ്റ്റോപ്പ് ആര്‍ ടി ഒ സന്ദര്‍ശിച്ച് പ്രശ്‌നം നേരിട്ട് ബോധ്യപ്പെട്ടിരുന്നു.