ജൂഹിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു; സല്‍മാന്‍

നിരവധി താരസുന്ദരിമാരുടെ പേരുമായി ബന്ധിപ്പിച്ച് പലപ്പോഴും കേട്ടിട്ടുള്ള പേരാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റേത്.  എന്നാല്‍ സല്‍മാന്‍റെ പേരിനൊന്നിച്ച് ആരും കേള്‍ക്കാത്ത ഒരു നടിയുണ്ട് ബോളിവുഡില്‍. ബോളിവുഡിന്‍റെ സ്വന്തം ജൂഹീ ചൗള. വ്യവസായിയായ ജയ് മെഹ്തയെ 1995 ലാണ് സല്‍മാന്‍റെ മനം കവര്‍ന്ന ജൂഹി വിവാഹം ചെയ്യുന്നത്.

ഒരു ചാറ്റ് ഷോയിലാണ് സല്‍മാന്‍ ജൂഹിയോടുണ്ടായിരുന്ന താല്‍പ്പര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.  ആരാധന തോന്നുന്ന വ്യക്തിത്വമായിരുന്നു ജൂഹിയുടേത്. ജൂഹിയുടെ അച്ഛനോട് ജൂഹിയെ എനിക്ക് തരുമോയെന്ന് ചോദിച്ചെങ്കിലും ‘നോ’ എന്നായിരുന്നു മറുപടി. ജൂഹിയെ വിവാഹം ചെയ്യാന്‍ മാത്രം താന്‍ വളര്‍ന്നിരുന്നില്ലെന്ന് സല്‍മാന്‍ പറയുന്നു. പ്രധാന കഥാപാത്രങ്ങളായി ഇരുവരും ഒരു സിനിമയില്‍ പോലും ഒന്നിക്കാത്തതിന്‍റെ കാരണവും സല്‍മാന്‍ പറയുന്നു. ജൂഹി തന്‍റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല പോലും.  ദീവാനാ മസ്താന എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്.

error: Content is protected !!