ലോക്സഭാതിരഞ്ഞെടുപ്പിനൊപ്പം പതിനൊന്ന് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര നീക്കം;പരാജയ ഭീതി മൂലമെന്ന് ആരോപണം
2019 ഏപ്രിൽ–മേയിലാണു സാധാരണ നിലയിൽ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കേണ്ടത്.ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയഭയം മൂലമാണ് ബിജെ പി ഇത്തരമൊരു നീക്കം നടത്തുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.പരാജയപ്പെട്ടാല്‍ ബിജെപിക്ക് പിന്നെ പൊതുതിരഞ്ഞെടുപ്പില്‍ ഒരു തിരിച്ചു വരവുണ്ടാവില്ല എന്ന ഭയത്തിലാണ് പുതിയ നീക്കം.ഈ വർഷം അവസാനവും, 2019 ന്‍റെ ആദ്യപാദത്തിലുമായി കാലാവധി പൂർത്തിയാക്കുന്ന പതിനൊന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ക്കാരിന്റെ നീക്കം,
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവടങ്ങളില്‍ കടുത്ത ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. വസുന്ധരാ രാജ സിന്ധ്യ ഭരിക്കുന്ന രാജസ്ഥാനില്‍ ബിജെപി പരാജയം ഇപ്പോഴേ സമ്മതിച്ച മട്ടിലാണ്. രാജകുടുംബം എന്ന പഴയ തഴമ്പിന്റെ ആനുകൂല്യം എന്തായാലും ഇത്തവണ അവര്‍ക്ക് കിട്ടില്ലായെന്ന് ഉറപ്പാണ്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും സ്ഥിതി വിത്യസ്തമല്ല. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാന്‍റെ വ്യക്തി പ്രഭാവം കൊണ്ടു മാത്രം ഇത്തവണയും ജയിച്ചു കേറാന്‍ കഴിയില്ലയെന്ന് വ്യക്തം. കഴിഞ്ഞ രണ്ട് ടേമുകളെ അപേക്ഷിച്ച് ഇത്തവണ ചൌഹാന്‍ അഴിമതി ആരോപണങ്ങള്‍ കൂടി നേരിടുന്നുവെന്നുള്ളത് സ്ഥിതി ഗുരുതരമാക്കുന്നു. മധ്യപ്രദേശിലെ പോലെ തന്നെ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ പ്രതിച്ഛായ കൊണ്ട് കടന്നു കൂടിയ സംസ്ഥാനമായിരുന്നു ഛത്തീസ്ഗഢ്. പക്ഷേ ഇത്തവണ രമണ്‍ സിങ്ങിന് താഴെയിറങ്ങേണ്ടി വരുമെന്നാണ് സംസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടം നല്‍കാതെ, മോദിയുടെ നയതന്ത്രവും, കാശ്മീരും പാകിസ്ഥാനും, കോണ്‍ഗ്രസിന്‍റെ കുടുംബവാഴ്ചയും, സ്വച്ഛ് ഭാരതവും, പിന്നെ സ്ഥിരം വിഷയമായ അയോധ്യയും വര്‍ഗീയ ധ്രുവീകരണവും ചര്‍ച്ചയാക്കി വീണ്ടും അധികാരത്തിലെത്താന്‍ ബിജെപി ശ്രമിക്കുന്നത്.