2014 മുതല്‍ രാജ്യം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് അമൃത്യാസെന്‍
2014 മുതല്‍ രാജ്യം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് നൊബേല്‍ പുരസ്‌കാരജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായി അമൃത്യാസെന്‍. ദക്ഷിണേഷ്യയിലെ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതാണ് നിലവില്‍ ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കാര്യങ്ങള്‍ വളരെ മോശമായ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. 2014 മുതല്‍ രാജ്യം തെറ്റായ ദിശയില്‍ സഞ്ചരിക്കുകയാണ്.’
അതിവേഗം വളരുന്ന സാമ്പത്തിക രാജ്യം എന്ന നിലയില്‍ നിന്നും രാജ്യം വളരെ പിറകോട്ട് പോയെന്നും അമൃത്യാസെന്‍ പറഞ്ഞു. .20 വര്‍ഷം മുന്‍പ് ദക്ഷിണേഷ്യയിലെ ആറ് രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവയില്‍ രണ്ടാമതായിരുന്നു നമ്മുടെ രാജ്യം. എന്നാല്‍ ഇന്ന് പാകിസ്ഥാന് പിന്നില്‍ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു