പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് 3 പേര്‍ മരിച്ചു
അമ്പലപ്പുഴ കരൂരില്‍ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു. വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്ക്.
പൊലീസുകാർ സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സി പി ഒ ഗ്രീകല, കാര്‍ ഡ്രൈവർ നൗഫൽ, ഹസീന എന്നിവരാണ് മരിച്ചത്.
കൊട്ടിയത്തു നിന്നുള്ള പൊലീസ് സംഘം സഞ്ചരിച്ചിരുന്ന കാര്‍ അമ്പലപ്പുഴ കരൂരില്‍വച്ച് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊട്ടിയത്തുനിന്നു ഹസീനയെ കാണാതായതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം കാറില്‍ യാത്രയായത്. ഹസീനയെ കണ്ടെത്തിയെന്ന് അങ്കമാലി പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്നു ഹസീനയെ കസ്റ്റഡിയിലെടുക്കാന്‍ പോയതായിരുന്നു സംഘം. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ.