മകന്റെ കൊലപാതകികളെ പത്ത് ദിവസത്തിനകം പിടികൂടിയില്ലെങ്കിൽ കടുബം ആത്മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ അച്ഛൻ
തന്റെ മകനെ കൊന്നവരെ പത്തു ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ ,താനും കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരന്‍.വട്ടവടയിലെ വീട്ടിൽ എത്തിയ മഹാരാജാസ് കോളജിലെ അധ്യാപകരോടും ജീവനക്കാരോടുമാണ് മനോഹരന്‍ ഇക്കാര്യം പറഞ്ഞത്.
അവനെ കൊല്ലാന്‍ അവര്‍ക്കെങ്ങനെ കഴിഞ്ഞു, അവന്‍ പാവമായിരുന്നു. പാവങ്ങള്‍ക്കൊപ്പമായിരുന്നു. അവനെ കൊന്നവരോടു ക്ഷമിക്കില്ല. മകന്റെ കൊലയാളികളെ പിടികൂടണം’ മനോഹരന്‍ പറഞ്ഞു.
അഭിമന്യുവിന്റെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ കൊലപാതകം നടത്തിയ പ്രധാന പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.