അഭിമന്യുവധം പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയിൽ

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപുലർ ഫ്രൺണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് മട്ടാഞ്ചേരി സ്വദേശി അനസാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഗൂഢാലോചനയില്‍ നേരിട്ടു പങ്കുള്ളയാളാണ് അനസ് എന്ന് പൊലീസ് അറിയിച്ചു.

കൊലപാതകം ആസൂത്രിതമാണെന്നാണു പൊലീസിന്റെ നിഗമനം. സംഭവ ദിവസം ഇടുക്കി വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ തുടർച്ചയായി ഫോണില്‍ വിളിച്ചു കോളജിലേക്കു വരുത്തുകയായിരുന്നു. അന്നു രാത്രിയിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍, വിനീത് എന്നിവര്‍ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് നടക്കുകയാണ്. മുപ്പതിലധികം പേരെ കരുതൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

error: Content is protected !!