അഭിമന്യുവിന്‍റെ കുടുബത്തിന് തണലൊരുക്കാന്‍ സി.പി.എം
കൊട്ടക്കാമ്പൂരില്‍ അഭിമന്യുവിന്റെ കുടുംബത്തിന് സ്ഥലവും വീടും ഒരുങ്ങുന്നു. സി പി ഐ എം വാങ്ങിയ പത്ത് സെന്റ് സ്ഥലത്താണ് വീട് നിര്‍മിക്കുക.പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് ഈമാസം ഇരുപതിമൂന്നിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ തറക്കല്ലിടും.
അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം പാര്‍ടി ഏറ്റെടുത്തിരുന്നു.ഈ സാഹചര്യത്തില്‍ എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികള്‍ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ച തുക കൊണ്ടാണ് കൊട്ടക്കാമ്പൂരില്‍ സ്ഥലം വാങ്ങിയതും വീട് നിര്‍മ്മിക്കുന്നതും.