കോൺഗ്രസില്‍ യുവനേതാക്കളുടെ കലാപക്കൊടി : രാജ്യസഭ വൃദ്ധസദനമാക്കരുത്

രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടാണ് കോൺഗ്രസില്‍ യുവനേതാക്കൾ കലാപക്കൊടി ഉയര്‍ത്തി രംഗത്തെത്തിയത്. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡൻ എംഎല്‍എ. യുവാക്കളെയാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു കണ്ടുമടുത്ത മുഖങ്ങൾ മാറ്റി യുവാക്കൾക്കും വനിതകൾക്കും രാജ്യസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകണം. ഈ ആവശ്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പിജെ കുര്യൻ മാറി നിൽക്കണമെന്ന് റോജി എം ജോൺ എംഎൽഎയും ആവശ്യപ്പെട്ടു. ചെങ്ങന്നൂർ നൽകുന്ന പാഠം ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറാകണം. മരണംവരെ പാർലമെന്‍റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേർച്ചയുള്ള ചില നേതാക്കൾ പാർട്ടിയുടെ ശാപം. അവരെ മാറ്റാൻ പാർട്ടി തയാറായില്ലെങ്കിൽ ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകർ ഇനിയും അടങ്ങിയിരിക്കില്ലെന്നും റോജി എം ജോൺ എംഎൽഎ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പിജെ കുര്യന് വിശ്രമം കൊടുക്കണമെന്ന് അനില്‍ അക്കരെ എംഎല്‍എയും പറഞ്ഞു.

error: Content is protected !!