വിരമിക്കല്‍ സൂചന നല്‍കി മെസ്സി
റഷ്യൻ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുമെന്ന സൂചന നൽകി അർജന്‍റീനന്‍ താരം ലിയോണൽ മെസ്സി. ലോകകപ്പിൽ
അർജന്‍റീനയുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തന്‍റെ വിരമിക്കൽ തീരുമാനമെന്നും മെസ്സി പറഞ്ഞു.
2005ൽ രാജ്യാന്തര ഫുട്ബോളിലെത്തിയ മെസ്സി 124 മത്സരങ്ങളിൽ അർജന്‍റീനയ്ക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിലും രണ്ട് കോപ്പ അമേരിക്ക ഫൈനലിലും എത്തിയെങ്കിലും ഇതുവരെ മെസ്സിക്ക് സീനിയർ തലത്തിൽ രാജ്യാന്തര കിരീടം നേടാനായിട്ടില്ല.