ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനത്തിനെതിരെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

നടിയ്ക്കെതിരായ ആക്രമണ കേസില്‍ പൊലീസ് പ്രതി ചേര്‍ത്ത നടന്‍ ദിലീപിനെ വിചാരണ പൂര്‍ത്തിയാക്കും മുന്‍പ് തിരിച്ചെടുക്കുന്നതിനെതിരെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്.

അമ്മയുടെ സ്ത്രീ വിരുദ്ധമായ തീരുമാനത്തെ തങ്ങള്‍ അപലപിക്കുന്നതായും ഇപ്പോള്‍ എടുത്ത തീരുമാനം വഴി അതിക്രമം നേരിട്ട നടിയെ വീണ്ടും അപമാനിക്കുകയാണ് അമ്മയെന്നും വുമണ്‍ സിനിമ കളക്ടീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തുന്നു.

ആരോപണവിധേയനായ ദിലീപിനെ എന്തിന്‍റെ പേരിലായിരുന്നു സംഘടന നേരത്തെ പുറത്താക്കിയതെന്ന് ചോദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പുറത്താക്കിയ സാഹചര്യത്തില്‍ നിന്നും എന്ത് വ്യത്യാസമാണ് ഇപ്പോള്‍ വന്നതെന്നും ചോദിക്കുന്നുണ്ട്.

error: Content is protected !!