വരാപ്പുഴ കസ്റ്റഡി മരണം; ആർടിഎഫ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ

ആർടിഎഫുകാർ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് സർക്കാർ ആരോപിച്ചു. ആർടിഎഫുകാർ സമാന്തരസേനയായി പ്രവർത്തിച്ചുവെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു . ശ്രീജിത്തിന്റെ അടിവയറ്റിലെ പരുക്കാണ് മരണകാരണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പ്രതികൾ മുട്ടുകൊണ്ട് ശ്രീജിത്തിന്റെ അടിവയറ്റിൽ ഇടിച്ചുവെന്നും വിശദ പരിശോധനയിലാണ് അത് കണ്ടെത്താനായത് എന്നും സർക്കാർ വിശദമാക്കി.

ആശുപത്രിയിൽ കൊണ്ടുവന്ന പൊലീസുകാരാണ് അടിപിടിയിൽ പരുക്കേറ്റു എന്നു ഡോക്ടർമാരോട് പറഞ്ഞതെന്നും സർക്കാർ ആരോപിച്ചു. വയറ്റത്ത് മുട്ടുകാലു കയറ്റി കൊല്ലുന്ന പൊലീസ് നിയമാനുസൃതം ആയാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞാൽ ഒന്നും പറയാനില്ല എന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ട പോലീസ് മുട്ട് കയറ്റി കൊല്ലുകയല്ല വേണ്ടത് എന്നും സർക്കാർ പറഞ്ഞു. കേസ് വിധി പറയാൻ വേണ്ടി മാറ്റിവച്ചു.

error: Content is protected !!