സ്കൂ​ൾ വാ​ൻ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു കു​ട്ടി കൂ​ടി മ​രി​ച്ചു.

 മ​ര​ട് സ്കൂ​ൾ വാ​ൻ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു കു​ട്ടി കൂ​ടി മ​രി​ച്ചു. മൂ​ന്നു വ​യ​സു​കാ​രി ക​രോ​ളി​ൻ ജോ​ബി ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

ത്രീ​വ​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ക​രോ​ളി​ൻ. മ​ര​ട് വി​ക്രം സാ​രാ​ഭാ​യ് റോ​ഡി​ലെ കി​ഡ്സ് വേ​ൾ​ഡ് സ്കൂ​ളി​ന്‍റെ വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ്ലേ ​സ്കൂ​ളി​ൽ​നി​ന്നു വീ​ടു​ക​ളി​ലേ​ക്കു കു​ട്ടി​ക​ളെ​യു​മാ​യി പോ​യ സ്കൂ​ൾ വാ​ൻ റോ​ഡ​രി​കി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ നാ​ലു വ​യ​സു​ള്ള ര​ണ്ടു പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളും ആ​യ​യും മ​രി​ച്ചി​രു​ന്നു.

അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ ഡ്രൈ​വ​റും ആ​യ​യും എ​ട്ടു കു​ട്ടി​ക​ളു​മാ​യി​രു​ന്നു വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ട്ടി​ത്ത​റ റോ​ഡി​ലെ വ​ള​വി​ൽ എ​തി​രേ​വ​ന്ന സൈ​ക്കി​ളി​നു സൈ​ഡ് കൊ​ടു​ക്കു​ന്പോ​ൾ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത ഇ​ല്ല​ത്തു​പ​റ​ന്പി​ൽ കു​ള​ത്തി​ലേ​ക്കു വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു.

error: Content is protected !!